*കണ്ണൂർ* കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന ഹർത്താലിന് ആഹ്വാനം നൽകി ദളിത് സംഘടനകൾ. 52 ദളിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്. നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.
ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗൺസിലും ദലിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ നടത്തുന്നത്.
നാളത്തെ ഹർത്താൽ: സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുമെന്നും കടകൾ തുറന്നു പ്രവർത്തിക്കുമെന്നും നേതാക്കന്മാർ
കോഴിക്കോട്:
നാളെ ചൊവ്വാഴ്ച ദളിത് സംഘടനകൾ ആഹ്വാനം ചെയ്‌ത ഹർത്താലിൽ സ്വകാര്യ ബസ് സർവീസ് മുടങ്ങില്ല. പതിവ് പോലെ സർവീസ് നടത്തുമെന്ന് ബസ് ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ അറിയിച്ചു.
കടകമ്പോളങ്ങൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി എകോപന സമിതി കോഴിക്കോട് ജില്ലാ ട്രഷറർ സുനിൽ കുമാർ പറഞ്ഞു.
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് 52 ദളിത് സംഘടനകളുടെ സഹകരണത്തോടെ സംസ്ഥാന ഹർത്താൽ സംഘടിപ്പിക്കുന്നത്.
0 Comments