LATEST

6/recent/ticker-posts

മുണ്ടത്തിക്കോട് ദുരന്തം: ചികിത്സയിലുള്ള ഒരാള്‍ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. ഏപ്രില്‍ 21നാണ് മുണ്ടത്തിക്കോട് വയലിലെ വെടിക്കെട്ടുപുരയില്‍ സ്‌ഫോടനമുണ്ടായത്. തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കോപ്പുകള്‍ നിര്‍മിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. കരാറുകാരന്‍ സതീഷ് ഉള്‍പ്പെടെയാണ് 16 പേര്‍ ദുരന്തത്തിനിരയായത്. അപകടത്തെ തുടര്‍ന്ന് ഇത്തവണ തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു. മുണ്ടത്തിക്കോട് ദുരന്തത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരാഴ്ചക്കുള്ളില്‍ അപകട കാരണം വ്യക്തമാകുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

Post a Comment

0 Comments