LATEST

6/recent/ticker-posts

വോ​ട്ടിം​ഗ് യ​ന്ത്രം സൂ​ക്ഷി​ച്ച സ്‌​ട്രോം​ഗ് റൂം ​തു​റ​ന്ന​താ​യി പ​രാ​തി; പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ്



 കോ​ഴി​ക്കോ​ട്: വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്‌​ട്രോം​ഗ് റൂം ​തു​റ​ന്നെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഏ​ഴു മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വെ​ള്ളി​മാ​ടു​കു​ന്ന് ജെ​ഡി​ടി​യി​ലെ സ്ട്രോം​ഗ് റൂം ​തു​റ​ന്ന​താ​യാ​ണ് പ​രാ​തി.

തു​റ​ന്ന​ത് സ്ട്രോം​ഗ് റൂം ​അ​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. പോ​ളി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന റൂ​മാ​ണ് തു​റ​ന്ന​തെ​ന്നും പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് മെ​റ്റീ​രി​യ​ൽ​സ് റൂം ​തു​റ​ന്ന​ത്.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് റൂം ​തു​റ​ന്ന​തെ​ന്നും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഏ​ത് റൂം ​തു​റ​ന്നാ​ലും അ​ത് ഗു​രു​ത​ര​മാ​യ വീ​ഴ്‌​ച​യാ​ണെ​ന്നാ​ണ് യു​ഡി​എ​ഫ് വാ​ദം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ കു​മാ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം സ്ട്രോം​ഗ് റൂ​മി​ന് സ​മീ​പ​ത്തെ റൂം ​തു​റ​ക്കു​ന്ന കാ​ര്യം റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചി​രു​ന്നു​വെ​ന്ന് പേ​രാ​മ്പ്ര​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഫാ​ത്തി​മ തെ​ഹ്‌​ലി​യ പ​റ​ഞ്ഞു.രാ​വി​ലെ എ​ട്ടി​നാ​ണ് വി​ളി​ച്ച് അ​റി​യി​ച്ച​ത്. ഒ​മ്പ​തി​ന് എ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.
താ​ൻ എ​ത്തു​മ്പോ​ഴേ​ക്കും റൂം ​തു​റ​ക്കാ​നു​ള്ള ന​ട​പ​ടി ക​ഴി​ഞ്ഞി​രു​ന്നു​വെ​ന്നും ഏ​ജ​ന്‍റി​ന്‍റെ സാ​നി​ധ്യ​ത്തി​ലാ​ണ് റൂം തു​റ​ന്ന​തെ​ന്നും ഫാ​ത്തി​മ്മ ത​ഹ്‌​ലി​യ വ്യക്തമാക്കി. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് ആ​രോ​പ​ണം ത​ള്ളി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ രം​ഗ​ത്തെ​ത്തി. ജെ​ഡി​ടി​യി​ലെ സ്‌​ട്രോം​ഗ് റൂം ​തു​റ​ന്നു​വെ​ന്ന രീ​തി​യി​ല്‍ വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ തെ​റ്റാ​ണെ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.


Post a Comment

0 Comments