LATEST

6/recent/ticker-posts

ഫ്രഷ് കട്ട്: തുടരുന്ന പോലീസ് വേട്ട അവസാനിപ്പിക്കണം മുസ്ലിം ലീഗ്

ഡി.ഐ.ജിക്കെതിരെ നടപടി വേണം

കൂടത്തായ്: ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്ക്കരണ പ്ലാന്റിനെതിരെ നടന്ന ജനകീയ പ്രക്ഷോഭ സമരത്തിന്റെ പേരിൽ ഇരകളെ അകാരണമായി വേട്ടയാടുന്നത് തുടരുന്ന പോലീസ് നടപടി അത്യന്തം ഗൗരവതരമാണെന്ന് കൂടത്തായ് ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി പറഞ്ഞു.

ആയിരക്കണക്കിന് കുടുംബങ്ങളെ സാരമായി ബാധിക്കുന്ന ഒരു വിഷയത്തെ ജനാധിപത്യ രീതിയിൽ നേരിടുക എന്നതിൽ എന്ത് അസ്വാഭാവികതയാണുള്ളതെന്ന് വേട്ടയാടുന്ന നിയമപാലകർ പറയണം. പലരുടേയും വിട്ടുകളിലെത്തി അറസ്റ്റ്ന് വേണ്ട പ്രാഥമിക മര്യാതപോലും കാണിക്കാതെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. പണവും അധികാരവും ഉപയോഗിച്ച് നിരപരാധികളായ ഫ്രഷ് കട്ട് ഇരകളുടെ സമരത്തെ അടിച്ചമർത്താമെന്ന് ആരും ധരിക്കരുത്.

  ജനകീയ ജനാധിപത്യ സമരങ്ങളെ മുസ്ലിം ലീഗ് മുന്നിൽ നിന്ന് നയിക്കും. പാർട്ടി പ്രവർത്തകരുടെ വീടുകളിലടക്കം നിരന്തരം പോലീസ് കയറി ഇറങ്ങുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും .
             കഴിഞ്ഞ ദിവസം ഡി. ഐ.ജി യതീഷ് ചന്ദ്രയെ ഫ്രഷ് കട്ട് മുതലാളിക്കൊപ്പം ഒരു വാഹനത്തിൽ യാത്ര ചെയ്യുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് ഭരണകൂടം ഗൗരവത്തിലെടുക്കണം. കഴിഞ്ഞ ആറു വർഷക്കാലമായി ശുദ്ധവായുവിനും ശുദ്ധജലത്തിനുമായി സമരഭൂമിയിലിറങ്ങിയ ആയിരങ്ങൾ അവരുടെ സമരം ഇപ്പോഴും തുടരുന്നത് ഡി.ഐ.ജി ഒന്നിച്ച് യാത്ര ചെയ്ത ഫ്രഷ്ക ട്ട് എന്ന വിഷപ്പുക കമ്പനിക്കെതിരാണ് . ഈ വസ്തുത അറിയാത്ത ആളല്ല ഡി.ഐ.ജി. പാവങ്ങളുടെ ജീവൻ വെച്ച് കോടികൾ അവിഹിത സമ്പാദ്യമുണ്ടാക്കുന്ന ഫ്രഷ് കട്ട് മുതലാളിക്കൊപ്പം നർമ്മം പങ്കിട്ട് ഉല്ലസിക്കുന്ന സീനിയർ പോലീസ് ഓഫീസർക്കെതിരെ നടപടി വേണം. ജനപക്ഷത്ത് നിന്ന് സേവനം ചെയ്യാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ എങ്ങിനെയെങ്കലും സമ്പാദിക്കുന്നതിലല്ല മറിച്ച് ജന സേവനമെന്ന ഉത്തരവാദിത്വം നിറവേറ്റുകയാണ് വേണ്ടത്.
പോലീസ് - ഫ്രഷ് കട്ട് മാഫിയാ കൂട്ടുകെട്ടിനെതിരെ മുസ്ലിം ലീഗ് ജന സദസ്സ് സംഘടിപ്പിക്കും.

പ്രസിഡണ്ട് എ.കെ. അസീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. മുജീബ് സ്വാഗതവും ട്രഷറർ പി.പി. അബ്ദുൾ ഖാദർ നന്ദിയും പറഞ്ഞു. റഫീഖ് കൂടത്തായ്, ഒ.പി.മുഹമ്മദ് ഹാജി, സി.കെ. ഫൈസൽ, എൽ.വി. മുനീർ , കെ.കെ. ജലീൽ , എ.കെ. റാമിസ് , എ.കെ.സി അസീസ്, ടി. കെ മോയി,കെ.കെ. സുബൈർ, ഗഫൂർ തുടങ്ങിയവർ പ്രസംഗിച്ചു..

Post a Comment

0 Comments