തിരുവനന്തപുരം: ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്ന യുഡിഎഫിന്‍റെ വാഗദാനം വൈകാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ക്ഷേമ പെൻഷന് അർഹരായവരിലേക്ക്വ എത്തുന്നതിനായി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു.
ജൂൺ മാസത്തെ പെൻഷൻ 24 -ാം തീയതി മുതൽ വിതരണ ചെയ്യുമെന്നും ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് വാഗ്ദാനം പോലെ 10 വർഷം സമയമെടുത്തായിരിക്കില്ല പെൻഷൻ തുക ഉയർത്തുക. എൽഡിഎഫ് 2500 രൂപ വാഗ്ദാനെ ചെയ്തിട്ട് ആദ്യ 5 കൊല്ലം തീരാറായപ്പോൾ 1500 ഉള്ളതിനൊപ്പം 100 രൂപ കൂട്ടി, പിന്നീട് രണ്ടാം പിണറായി സർക്കാർ ഇറങ്ങാറായപ്പോഴത് 2000 ആയി ഉയർത്തി. യുഡിഎഫ് സർക്കാർ അങ്ങനെ ചെയ്യില്ലെന്നും സതീശൻ പറഞ്ഞു
ക്ഷേമ പെൻഷൻ മാനദണ്ഡങ്ങൾക്കെതിരേ വ്യാപക പരാതി ഉയരുന്നുണ്ട്. എസി വച്ചതിനാൽ പെൻഷൻ നിഷേധിച്ചു എന്നടക്കമാണ് പരാതികൾ. അത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്നു അനർഹരായവരെ ഒവിവാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും ചോദ്യോത്തര വേളയിൽ സംസാരിച്ച സതീശൻ പറഞ്ഞു
*സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടരാം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി*
*കൊച്ചി:* സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാൻ ഹർജിക്കാരനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ലിംഗാടിസ്ഥാനത്തിലുള്ള വേർതിരിവാണ് സർക്കാർ നടത്തുന്നതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതക്കുള്ള അവകാശമായ 14, 15 അനുച്ഛേദങ്ങളുടെ ലംഘനം ഉണ്ടെന്നു ഹർജിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ ആരോപണം തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.
0 Comments