ലോകകപ്പ് ഗ്രൂപ്പ് ജിയിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ ബെൽജിയത്തെ ഗോൾരഹിത സമനിലയിൽ തളച്ച് ഇറാൻ. സോഫി സ്റ്റേഡിയത്തി നടന്ന മത്സരത്തിൽ പത്തുപേരുമായി ചുരുങ്ങിയ ബെൽജിയത്തിൻ്റെ വൻ ആക്രമണങ്ങളെ ഇറാൻ ഗോൾകീപ്പർ അലി രെസ ബെയ്റാൻവാന്ദ് ഒറ്റയ്ക്ക് ചെറുത്തുതോൽപ്പിക്കുകയായിരുന്നു. ഏഴോളം നിർണായക രക്ഷപ്പെടുത്തലുകളുമായി ഇറാൻ്റെ കോട്ട കാത്ത ബെയ്റാൻവാന്ദിൻ്റെ മികവിലാണ് ടീം മെല്ലി വിലപ്പെട്ട ഒരു പോയിൻ്റ് സ്വന്തമാക്കിയത്. ബെയ്റാൻവാന്ദ് തന്നെയാണ് കളിയിലെ താരം.
0 Comments