LATEST

6/recent/ticker-posts

മങ്ങാട് സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു

 ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാർഡ്, മങ്ങാട് സാംസ്കാരിക നിലയം കെട്ടിടം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൂപ്പർ സൗദ ടീച്ചർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് ടീച്ചർ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാഹിന റഹ്മത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി വി സാദിഖ്, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഉഷാദേവി ടീച്ചർ, ഷഹന ഷെറിൻ, അസിസ്റ്റൻറ് എൻജിനീയർ രാജേഷ് ടി പി, ഐ സി ഡി എസ് സൂപ്പർവൈസർ പ്രിയ, വി.സി അരവിന്ദൻ, അശോകൻ. കെ, ശ്യാമള ടീച്ചർ, മുഹമ്മദലി ,മനോഹരൻ മാസ്റ്റർ ,സുരേഷ് മാസ്റ്റർ, പി അബ്ദുൽ നാസർ തുടങ്ങിയവർ സംസാരിച്ചു .ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ഗംഗാധരൻ സ്വാഗതവും, വാർഡ് വികസന സമിതി കൺവീനർ ദാമോദരൻ മാസ്റ്റർ നന്ദിയും പറഞ്ഞു .കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ പെടുത്തി എട്ടു ലക്ഷത്തി അറുപതിനായിരം രൂപ വിനിയോഗിച്ചു കൊണ്ടാണ് മങ്ങാട് സാംസ്കാരിക നിലയം നിർമിച്ചത്

Post a Comment

0 Comments