താമരശ്ശേരി: ഫ്രഷ് ക്കട്ട് ഫാക്ടറിയിൽ നിന്നും മാലിന്യം പുഴയിൽ ഒഴുക്കിയതിന് തെളിവ് ഇല്ലെന്ന് ഹൈക്കോടതി, ഫാക്ടറിക്ക് തുറന്ന് പ്രവർത്തിക്കാം.
ഫാക്ടറി പ്രവർത്തിക്കുന്ന സമയത്ത് വായു മലിനീകരണം ഉണ്ടോയെന്ന് കണ്ടെത്താൻ
വീണ്ടും പരിശോധന നടത്താനും കോടതി നിർദ്ദേശം നൽകി.കോഴിക്കോട് ജില്ലയിലെ മാലിന്യം സംസ്കരിക്കാൻ നിലവിൽ മറ്റ് സംവിധാനങ്ങൾ ഇല്ലെന്ന വാദവും കോടതി പരിഗണിച്ചു.കോടതിയുടെ അന്തിമ വിധി വരുന്നത് വരെ ഫാക്ടറി അടച്ചിടാനായിരുന്നു കഴിഞ്ഞ ദിവസം എം എൽ എ മാരുമായി നടത്തിയ ചർച്ചയിൽ ധാരണയായത്, കേസ് ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.
0 Comments