ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ2025- 26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഓപ്പൺ ജിം-ന്റെ ഉദ്ഘാടനം ഫാമിലി ഹെൽത്ത് സെൻററിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂപ്പർ സൗദ ടീച്ചർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ഗംഗാധരൻ അധ്യക്ഷനായിരുന്നു വനിതാഘടക പദ്ധതിയി ഉൾപ്പെടുത്തി 435820 രൂപ മുടക്കിയാണ് ഓപ്പൺ ജിം നിർമ്മിച്ചത് . ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ ആദ്യമായാണ് സൗജന്യമായി ഓപ്പൺ ജിം ആരംഭിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മിനി ദാസൻ ,മുനവർ സാദത്ത്, ഷാഹിന റഹ്മത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി വി സാദിഖ്,ഗ്രാമപഞ്ചായത്ത് മെമ്പർമാരായകെ കെ രാധാകൃഷ്ണൻ, ഷഹനാ ഷെറിൻ ,സലാം മുശാരിക്കണ്ടി,ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോക്ടർ പി രമ്യ, എൽഎച്ച്ഐ ഷക്കീല, ജെ എച്ച്ഐ ജസ്‌ല, എച്ച്എംസി അംഗം യുകെ ഹുസൈൻ, വി. സിഅരവിന്ദൻ ഫാത്തിമ അബു തുടങ്ങിയവർ സംസാരിച്ചു
0 Comments