കൂടത്തായ്.കൊടുവള്ളി സബ്ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ. ടി മേള ശാസ്ത്രോത്സവം സംഘാടക സമിതി യോഗം കൂടത്തായ് സെന്റ് മേരീസ്ഹൈസ്കൂളിൽ വെച്ച് നടന്നു. കോഡിനേഷൻ കമ്മിറ്റി കൺവീനർ ശ്രീഇഫ്സു റഹ്മാൻ സ്വാഗതം പറഞ്ഞു.
കോഡിനേഷൻ കമ്മിറ്റി ചെയർമാൻ ശ്രീഫൈസൽ പടനിലം അധ്യക്ഷത വഹിച്ച ചടങ്ങ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
കൊടുവള്ളി എ.ഇ.ഒ അബ്ദുൽ ഖാദർ സിപി മുഖ്യപ്രഭാഷണം നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ നാസർ എസ്റ്റേറ്റ് മുക്ക് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കരുണാകരൻ മാസ്റ്റർ, സീനത്ത് തട്ടാഞ്ചേരി, രാധാമണി ടീച്ചർ, ഷീജ ബാബു, അശോകൻ പുനത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്കൂൾ മാനേജർ ഫാദർ ബിബിൻജോസ്, പ്രിൻസിപ്പൽ ഫാദർ സിബി പൊൻപാറ ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ എന്നിവർ പരിപാടിയിൽ സംബന്ധിക്കുകയുണ്ടായി
.പി.ടി.എ പ്രസിഡണ്ട് മുജീബ് കെ കെ യോഗത്തിന് നന്ദി പ്രകടിപ്പിച്ച് സംസാരിച്ചു.
ശാസ്ത്രോത്സവം ഒക്ടോബർ 15 ചൊവ്വാഴ്ച കൂടത്തായ് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും

0 Comments