കൂടത്തായി : മദീനയിൽ തിരുനബി ആരംഭിച്ച പള്ളിദർസുകൾ കേരളീയ സാഹചര്യത്തിൽ പരിവർത്തനത്തിൻ്റേയും സംസ്കരണത്തിൻ്റേയും കേന്ദ്രങ്ങളായി നിലകൊണ്ടെന്നും വിദ്യാഭ്യാസ സ്ഥാപന കേന്ദ്രങ്ങൾ ഇന്ന് ധാരാളം ഉയർന്ന് വരുമ്പോഴും പൗരാണിക പള്ളിദർസുകൾ കാലിക പ്രസക്തമായി തന്നെ നിലകൊള്ളുമെന്നും കൂടത്തായി മഹല്ല് ഖാസി വാവാട് അബ്ദുസ്സമദ് ബാഖവി അഭിപ്രായപ്പെട്ടു.
കൂടത്തായി ദാറുൽ ഹിദായ ദർസ് സംഘടിപ്പിച്ച മീലാദ് കാമ്പയിൻ സമാപനത്തിലെ ഇശ്ഖ് മജ്ലിസും ദാറുൽ ഹിദായ ദർസിൻ്റെ 40-ാം വാർഷിക പ്രചരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടത്തായി വലിയ ജുമാമസ്ജിദ് മുദരിസ് സ്വാലിഹ് ഫൈസി പനങ്ങാകര അധ്യക്ഷനായ ചടങ്ങിൽ സദഖത്തുള്ള ദാരിമി പന്നിപ്പാറ മുഖ്യപ്രഭാഷണം നടത്തി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി, ടി.കെ. മാമുഹാജി ,പി.പി കുഞ്ഞമ്മദ് , അഹമ്മദ് കുട്ടിമാസ്റ്റർ, സി.പി. ഉണ്ണിമോയി, കെ.പി. അഷ്റഫ്, കെ.പി. നാസർ, സി ഹമീദ്, എന്നിവർ പ്രസംഗിച്ചു.
വുലിദൽ ഹബീബ് ഇഷ്ക് മജിലിസിൽ ബഷീർ ഫൈസി ദേശമംഗലം പ്രഭാഷണം നടത്തി. സയ്യിദ് ജാഫർ തങ്ങൾ ,ജലീൽ ഫൈസി വയനാട്, ആഷിഖ് ബാഖവി എന്നിവർ പങ്കെടുത്തു.
ഷാഫി ഫൈസി സ്വാഗതവും അസീസ് ഫൈസി നന്ദിയും പറഞ്ഞു


0 Comments