LATEST

6/recent/ticker-posts

പ്രിയങ്കയുടെ പ്രചരണം കളറാക്കാന്‍ കോണ്‍ഗ്രസ്‌, സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയും മറ്റന്നാള്‍ വയനാട്ടിലെത്തും

 



സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ പ്രിയങ്കയുടെ പ്രചരണം കളറാക്കാൻ കോണ്‍ഗ്രസ്‌. പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും വയനാട്ടിലേക്ക് എത്തും..പ്രിയങ്കയുടെ കന്നി മത്സരത്തില്‍ പ്രചരണം നടത്തും.സോണിയയും രാഹുലും പ്രിയങ്കയും മറ്റന്നാള്‍ എത്തും.കല്‍പ്പറ്റയില്‍ സ്ഥാനാർഥിയുടെ റോഡ് ഷോയില്‍ പങ്കെടുക്കും.നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും ഒപ്പം പോകും.വർഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്. രാഹുല്‍ഗാന്ധി വയനാടിനോട് ചെയ്തത് ചതിയെന്ന് എല്‍ഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി പറഞ്ഞു.പ്രിയങ്ക ഗാന്ധിയും നല്ല സ്ഥലത്ത് വിജയിച്ചാല്‍ വയനാട് ഉപേക്ഷിക്കും.ഇന്ദിരാഗാന്ധി തോറ്റു പ്രിയങ്ക ഗാന്ധിയേയും തോല്‍പ്പിക്കും. സാധാരണക്കാർക്ക് നേരിട്ട് കാണാൻ പോലും സാധിക്കാത്തവരാണ് ഗാന്ധി കുടുംബത്തില്‍ ഉള്ളതെന്നും സത്യൻ മൊകേരി പറഞ്ഞു.പ്രിയങ്ക ഗാന്ധിയും നല്ല സ്ഥലത്ത് വിജയിച്ചാല്‍ വയനാട് ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി



Post a Comment

0 Comments