കണ്ണൂര്‍: എഡിഎമ്മിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് കോടതിയില്‍ നടന്നത്. ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോൾ, നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങൾ നിരത്തിയിരുന്നു.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് ഉത്തരവ് പറഞ്ഞത്.
ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനിൽക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.
പ്രോസിക്യൂഷൻ്റെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി വിധി.
മുൻകൂർ ജാമ്യ ഹർജി തള്ളിയെങ്കിലും ദിവ്യയെ പോലീസ് എപ്പോൾ അറസ്റ്റ് ചെയ്യും എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഇതുവരെയും ദിവ്യയെ ചോദ്യം ചെയ്യാൻ പോലീസ് തയാറായിരുന്നില്ല.
സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ ദിവ്യക്ക് സംരക്ഷണം ഒരുക്കുന്ന നിലപാടാണ് പാർട്ടിയും ഭരണകൂടവും സ്വീകരിക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു.
.jpg)
0 Comments