കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് 'ജീവനം' എന്ന പേരിൽ സ്കൗട്ട്സ് & ഗൈഡ്സ് ത്രിദിന വാർഷിക ക്യാംപ് ആരംഭിച്ചു.പ്ലസ് വൺ - പ്ലസ്ടു വിദ്യാർത്ഥികൾ അണിനിരക്കുന്ന ക്യാംപ് ഒക്ടോബർ 25,26,27 തീയ്യതികളിലായാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സ്കൂൾ മാനേജർ റവ.ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അദ്ധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ വിജോയി തോമസ് സ്വാഗതമാശംസിച്ചു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി 'ജീവനം' ത്രിദിന വാർഷിക ക്യാമ്പ് വിളക്ക് തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.ക്യാംപിലെ വിവിധ പ്രവർത്തനങ്ങളെപ്പറ്റി സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ് വിശദീകരിച്ചു നൽകി.
വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ ഞാറ്റും കാലായിൽ,സ്കൗട്ട് ഡിസ്ട്രിക്ട് കമ്മീഷണർ വി.ഡി സേവ്യർ,താമരശ്ശേരി ജില്ല അസോസിയേഷൻ സെക്രട്ടറി വി.ടി ഫിലിപ്പ്,ഗൈഡ് ട്രയിനിംഗ് കമ്മീഷണർ ത്രേസ്യാമ്മ തോമസ്,പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത്,സ്റ്റാഫ് സെക്രട്ടറി സജി ജെ കരോട്ട് എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു.ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് ചടങ്ങിന് ഔദ്യോഗികമായി നന്ദിയർപ്പിച്ചു സംസാരിച്ചു.
ട്രൂപ്പ് - കമ്പനി ലീഡേഴ്സ്,പട്രോൾ ലീഡേഴ്സ് എന്നിവരോടൊപ്പം സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളും ചേർന്ന് ത്രിദിന വാർഷിക ക്യാമ്പിൻ്റെ ഉദ്ഘാടന പരിപാടികൾക്ക് നേതൃത്വം നൽകി.

0 Comments