LATEST

6/recent/ticker-posts

നീണ്ട കാലത്തെ കാത്തിരിപ്പിന്‌ വിരാമം;ഓമശ്ശേരിയിൽ ഗവ:ഹോമിയോ ഡിസ്പെൻസറിക്ക്‌ കെട്ടിട നിർമ്മാണം തുടങ്ങി.

 


ഓമശ്ശേരി:ഓമശ്ശേരിയിൽ ഗവ:ഹോമിയോ ഡിസ്പെൻസറിക്ക്‌ സ്വന്തമായി കെട്ടിടം പണിയുന്നു.ദേശീയ ആയുഷ്‌ മിഷൻ(നാം) അനുവദിച്ച 30 ലക്ഷം രൂപ(ജി.എസ്‌.ടി.ഉൾപ്പടെ) ഉപയോഗിച്ചാണ്‌ പഞ്ചായത്തിന്റെ അധീനതയിലുള്ള10 സെന്റ്‌ സ്ഥലത്ത്‌ ആധുനിക സൗകര്യങ്ങളോടെയുള്ള ഗവ:ഹോമിയോ ഡിസ്പെൻസറിയുടെ നിർമ്മാണ പ്രവൃത്തികൾക്ക്‌ തുടക്കമായത്‌.840 സ്ക്വയർഫീറ്റ്‌ വിസ്തൃതിയുള്ള കെട്ടിടത്തിൽ നിരീക്ഷണ റൂം,പരിശോധനാ മുറി,ഫാർമസി,വെയ്റ്റിംഗ്‌ ഏരിയ,റിസപ്ഷൻ,ഫീഡിംഗ്‌ റൂം,മൂന്ന് ശുചി മുറികൾ എന്നിവയാണുള്ളത്‌.ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ്‌ നിർമ്മാണച്ചുമതല.ഓമശ്ശേരി-വാദിഹുദ-അമ്പലക്കണ്ടി റോഡിന്റെ തുടക്ക ഭാഗത്ത്‌ ഓമശ്ശേരി ടൗണിനോട്‌ ചേർന്നുള്ള സ്ഥലത്താണ്‌ പുതിയ കെട്ടിടം പണിയുന്നത്‌.


11 വർഷത്തിലധികമായി വാടകക്കെട്ടിടത്തിലാണ്‌ ഡിസ്പെൻസറി പ്രവർത്തിക്കുന്നത്‌.ദിനേന നൂറിലധികം രോഗികൾ ചികിൽസക്കെത്തുന്ന ഡിസ്പെൻസറി ഗ്രാമീണ മേഖലയിലെ നിരവധിപേർ ആശ്രയിക്കുന്ന പ്രധാന ആതുരാലയമാണ്‌.മെഡിക്കൽ ഓഫീസർ,ഫാർമസിസ്റ്റ്‌,അറ്റൻഡർ,കാഷ്വൽ സ്വീപ്പർ ഉൾപ്പടെ നാല്‌ ജീവനക്കാർ നിലവിലുണ്ട്‌.സ്വന്തമായി കെട്ടിടമാവുന്നതോടെ ഒരു വ്യാഴവട്ടത്തോളമായുള്ള നീണ്ട കാത്തിരിപ്പിന്‌ വിരാമമാവും.നാല്‌ മാസം കൊണ്ട്‌ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ പഞ്ചായത്ത്‌ ഭരണ സമിതിയുടേയും നാട്ടുകാരുടേയും ചിരകാലാഭിലാഷമാണ്‌ സാക്ഷാൽക്കരിക്കപ്പെടുക.


പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ നിർമ്മാണ പ്രവൃത്തി ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,ബ്ലോക്‌ പഞ്ചായത്ത്‌ മെമ്പർ എസ്‌.പി.ഷഹന,മുൻ പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ പി.വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ,പി.അബ്ദുൽ നാസർ,പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബീന പത്മദാസ്‌,നാഷണൽ ആയുഷ്‌ മിഷൻ ഡി.പി.എം.ഡോ:അനീന പി.ത്യാഗരാജ്‌,ഓമശ്ശേരി ഗവ:ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ:ടി.റോനിഷ,ഒ.കെ.നാരായണൻ,നാം നോർത്ത്‌ റീജിയൻ (ജെ.സി.ഇ) എൻ.അഹമ്മദ്‌ അഫ്സൽ,ജില്ലാ നിർമ്മിതി കേന്ദ്ര എ.ഇ.സീമ,ഓവർസിയർ കെ.സുബിൻ,താജുദ്ദീൻ ഓമശ്ശേരി എന്നിവർ സംസാരിച്ചു.



Post a Comment

0 Comments