LATEST

6/recent/ticker-posts

തൊഴിലുറപ്പ് തൊഴിലാളി കൾ പഞ്ചായത്ത്‌ ഓഫീസ് മാർച്ച്‌ നടത്തി.

 



ഓമശ്ശേരി : കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതി യെ തകർക്കുന്ന നയം തിരുത്തുക, അശാസ്ത്രീയ മായ NNMS ഒഴിവാക്കുക, കൂലി 600 രൂപയാക്കുക, തൊഴിൽ ദിനം 200 ആക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളി കൾ ഓമശ്ശേരി പഞ്ചായത്ത്‌ ഓഫീസ് മാർച്ച്‌ നടത്തി. യൂണിയൻ ഏരിയ വൈസ് പ്രസിഡന്റ്‌ കെ കെ അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. 


കമല ചന്തുക്കുട്ടി അധ്യക്ഷ യായി. ഒ കെ സദാനന്ദൻ, കെ വി ഷാജി,ഷീല ഷൈജു, ഡി ഉഷാദേവി, ബീന പത്മദാസൻ എന്നിവർ സംസാരിച്ചു. ടി ടി മനോജ്‌ കുമാർ സ്വാഗതവും കെ സി അതൃമാൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments