LATEST

6/recent/ticker-posts

ചന്ദ്രിക'മതേതരത്വത്തിൻ്റ സാക്ഷ്യപത്രം:വി.എം ഉമ്മർ മാസ്റ്റർ

 



കൂടത്തായ് : പതിറ്റാണ്ടുകളായി മലയാളിയുടെ പുലരിക്ക് കരുത്തും ഊർജ്ജവും പകരുന്ന 'ചന്ദ്രിക' മതേതര കേരളത്തിൻ്റെ സാക്ഷ്യപത്രമായിട്ടാണ് 

നിലകൊള്ളുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും മുൻ എം.എൽ.എയുമായ വി.എം. ഉമ്മർ മാസ്റ്റർ പറഞ്ഞു. കൂടത്തായിൽ തൃക്കരിങ്ങമണ്ണ മഹാ വിഷ്ണു ക്ഷേത്രത്തിൻ്റെ പ്രസിഡണ്ട് കരിങ്ങാം പൊയിൽ സുബ്രഹ്മണ്യനെ ചന്ദ്രികയുടെ വാർഷിക വരിക്കാരനായി ചേർത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. എം.ടി വാസുദേവൻ നായരെ പോലുള്ള മലയാളത്തിൻ്റെ മഹാ പ്രതിഭകൾ എഴുതിത്തുടങ്ങിയത് ചന്ദ്രികയിൽ നിന്നാണ്. പാർട്ടി നിലപാടുകൾ എഴുതുന്നതോടൊപ്പം മതേതര കേരളത്തിൻ്റെ സാംസ്ക്കാരിക പൈതൃകങ്ങളെ ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കാൻ ചന്ദ്രിക കാണിച്ച താൽപര്യം ചരിത്രത്തിൽ രേഖപ്പെടുത്ത പ്പെട്ടവയാണ് ഉമ്മർ മാസ്റ്റർ പറഞ്ഞു.

പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ വി.കെ. ഇമ്പിച്ചി മോയി അദ്ധ്യക്ഷനായി. ജാഫർ പള്ളിക്കണ്ടി സ്വാഗതവും ബക്കർ മുസ്സ നന്ദിയും പറഞ്ഞു. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായ്, പി.ടി.വി ആലി, പി.പി.കോയക്കുട്ടി മാസ്റ്റർ,റഫീഖ് കൂടത്തായ്, ജീലാനി കൂടത്തായ്, എ കെ ഹംസ, വി.കെ. മുഹമ്മദ് ബാവ ഹാജി, സി.കെ. ഫൈസൽ,എ കെ മജീദ്, എൽ വി മുനീർ,കെ.കെ.ജലീൽ, എം.ടി. മുഹമ്മദ് മാസ്റ്റർ, പി എ ഷരീഫ്, എ കെ സി അസീസ്, ഓ പി കാദിരി, കോയകുട്ടി ഹാജി തട്ടൂർ,സി കെ ആലി ഹസൻ ,റഫീഖ് കാകോഞ്ഞി, റഫീഖ് കുന്നത്ത് കണ്ടി, ഹഷ്മിൽ മുഹമ്മദ്‌, അഹമദ് ഷഹീൽ, ഇജാസ് കെ, രാജിസുബ്രഹ്മണ്യൻ, സൂരജ്സുബ്രഹ്മണ്യൻ, ഇബ്രാഹിം അമ്പലകുന്ന്, അഹമദ് കുട്ടി കെ പി, ഹംദാൻ മുഹമ്മദ്‌ പള്ളിക്കണ്ടി വനിതാ ലീഗ് ഭാരവാഹികളായ ഷമീറ ടീച്ചർ, മറിയ കെ പി, ലൈല ടി കെ, സജ്‌ന സി കെ, ബുഷ്‌റ സി കെ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments