താമരശ്ശേരി : കാരാടിയിൽ കഴിഞ്ഞദിവസം ഉപയോഗശൂന്യമായ കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താൻ സ്വന്തം ജീവൻ പണയം വെച്ച് കിണറിൽ ഇറങ്ങി കുട്ടിയെ രക്ഷിച്ച
പരപ്പൻ പൊയിൽ കെ.പി അനസിനെ താമരശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതി ആദരിച്ചു
മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരിന്ന കുട്ടി കിണറിൽ വീണതറിഞ്ഞ് നാട്ടുകാർക്കൊപ്പം ഓടിയെത്തിയ അനസ് ഫയർഫോഴ്സിനെ കാത്തിരിക്കാതെ കിണറിൽ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
അനുമോദന യോഗത്തിൽ പ്രസിഡന്റ് പിസി അഷ്റഫ് മൊമെന്റോ നൽകി ആദരിച്ചു. അനസിന്റെ ഈ പ്രവർത്തി മാതൃകാപരമാണെന്നും അറ്റുപോകുന്ന മനുഷ്യത്വത്തിന്റെ കൂട്ടിച്ചേർക്കൽ ആണെന്നും അദ്ദേഹം പറഞ്ഞു.
മറ്റു ഭാരവാഹികളായ സുബീഷ്, മുഹമ്മദലി എ കെ, പി സി അബ്ദുൽ റഹീം, കെ പി മുഹമ്മദ്, ഹാഫിസു റഹ്മാൻ, ബോബൻ, സാബു സേവിയർ എന്നിവർ അനുമോദന പ്രസംഗം നടത്തി. അനസ് സ്വീകരണത്തിന് നന്ദി പറഞ്ഞു

0 Comments