കൊച്ചി: സ്വർണവിലയിലെ വൻ വീഴ്‌ച തുടരുന്നു. ഒക്ടോബറിൽ കത്തിക്കയറിയ സ്വർണം അതുപോലെ തന്നെ താഴേക്ക് ഇറങ്ങുന്ന കാഴ്ച്‌ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദൃശ്യമാകുന്നത്. കേരളത്തിൽ വിവാഹ സീസൺ ആരംഭിച്ചതിനാൽ ഇപ്പോഴത്തെ വിലക്കുറവ് കുടുംബങ്ങളിൽ വലിയ ആശ്വാസമാണ്. ഇന്നലത്തെ വിലയിൽ നിന്ന് സ്വർണം ഇന്ന് പവന് 880 രൂപയാണ് കുറഞ്ഞത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പവൻ വില, 55,480 രൂപ. ഗ്രാമിന് 110 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 6,935 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന് 5,720 രൂപയായി കുറഞ്ഞു. ഇന്ന് താഴ്‌ന്നത് 90 രൂപയാണ്. വെള്ളിവില ഒരു രൂപ കുറഞ്ഞ് 97ൽ എത്തി.

0 Comments