കോഴിക്കോട്: എംഎസ്എഫ് വിദ്യാർഥിനി വിഭാഗമായ ഹരിതയ്ക്ക് പുതിയ സംസ്ഥാന ഭാരവാഹികൾ. ആയിഷ മറിയം ആണ് ചെയർപേഴ്‌സൻ. ഫിദ ടി.പി ജനറൽ കൺവീനറും റിസ്‌വാന ഷെറിൻ ട്രഷററുമാണ്.നയന സുരേഷ്, നഹല ഷഹീദ്, നീരജ ആർ, ഹസീന(വൈസ് ചെയർപേഴ്‌സൻ), അഡ്വ. ഫിദ അഷ്‌റഫ്, ഷഹാന കുനിയ, തമന്ന എം.എ, അഭിനന്ദ(കൺവീനർ) എന്നിവരാണു മറ്റു ഭാരവാഹികൾ. ഫസീഹ ഹന്നാൻ, ഷിഫാന പി.കെ, മുസ്‌ലിഹ, സഹദ പി.കെ, നിഹാല നാസർ, ഹിദ ഫെബിൻ, അഡ്വ. അഫീഫ, നഫീസ റിഷാന, അഡ്വ. ഫർസാന എ നൗഷാദ്, ഷെഫീക്ക നസ്‌റിൻ, ഷഹാന ഷെറിൻ എന്നിവർ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്..

0 Comments