നന്മ കോരങ്ങാട് നിർമ്മിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്റിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ നന്മയുടെ ഓഫീസ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉൽഘാടം ചെയ്തു. സാമൂഹിക രാഷ്ട്രീയ മത രംഗത്ത് പ്രവർത്തിക്കുന്ന വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിലാണ് ഉൽഘാടന കർമ്മം നിർവഹിച്ചത്. കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ സമയത്ത് ഡയാലിസിസ് സെൻ്റർ എന്ന ആശയവുമായി നന്മയുടെ സന്നദ്ധസേന രംഗത്തുവന്നത് എന്തു കൊണ്ടും പ്രശംസനീയമാണെന്ന് തങ്ങൾ അഭിപ്രായപ്പെട്ടു.
നന്മ കോരങ്ങാടിന്റെ വർക്കിംഗ് പ്രസിഡണ് സയ്യിദ് കോയ തങ്ങളുടെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി അഷ്റഫ് കോരങ്ങാട് സ്വാഗതമാശംസിച്ചു. മുഖ്യാതിഥികളായി മൈജി ഫ്യൂച്ചർ എംഡി എ കെ ഷാജിയും താമരശ്ശേരി ബിഷപ്പിൻ്റെ പ്രതിനിഥിയായ ഫാദർ ജോർജ് വെള്ളക്കാ കുടിയിലും പങ്കെടുത്തു. വി എം ഉമ്മർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ശ്രീ മനാഫ്, മുഹമ്മദ് സീതിഹാജി, ഡോ. ഹുസൈൻ മടവൂർ, മജീദ് മാസ്റ്റർ, കെ. ബാബു, കെ കെ കാദർ,നാസർ ഫൈസി കൂടത്തായി, നാസർ എസ്റ്റേറ്റ് മുക്ക്, നസീഫ് കൊടുവള്ളി, ഹസൻ ദാരിമി, ഗിരീഷ്കുമാർ കെ, നാസി മുദ്ധീൻ, ഓമനക്കുട്ടൻമാസ്റ്റർ, ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ, എ.പി. മൂസ്സ, ടി.പി അബ്ദുൽ മജീദ്, പി.എ അബ്ദുസമദ് ഹാജി,അൻവർ ടി.കെ, രഘു കെ.കെ, ഡോക്ടർ മുഹമ്മദ് കുട്ടി ,ആഷിക് ചുടലമുക്ക്, ഷമീർ അവേലം,ഷാഹിദ് സി കെ, ഹമീദ് എസ് ആർ എസ്., ഷാജി മയൂരാസ്, എ.പി സജിത്ത്, ബിജു ചുങ്കം, ഷാനവാസ് പി.കെ,അബൂബക്കർ കുട്ടി കന്നൂട്ടിപ്പാറ, രാമനുണ്ണി നായർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അബ്ദുറഹിമാൻ മുസ്‌ലിയാർ,പ്രാർത്ഥനയും വർക്കിംഗ് സെക്രട്ടറി എ.ടി നൗഷാദ് നന്ദിയും രേഖപ്പെടുത്തി.
ചടങ്ങിൽ വച്ച് നന്മ ജന: സെക്രട്ടറി അഷ്റഫ് കോരങ്ങാട്, എഞ്ചിനീയർ ആരിഫ് പി.ടി, ബിൽഡിംഗ് കോൺട്രാക്ടർ അഭിലാഷ്, ആർക്കിടെക്ടുമാരായ മുബഷിർ , അബ്ദുൽ ഖാദർ എന്നിവരെ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ആദരിക്കുകയും ചെയ്തു.
വൈകുന്നേരം മഗ്രിബ് നിസ്ക്കാരാനന്തരം നടന്ന പ്രഭാഷണ പരിപാടിയിൽ കേരളത്തിലെ ബഹുഭാഷാ പണ്ഡിതനും വാഗ്മിയുമായ മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ അനുസ്മരിച്ചു കൊണ്ടുള്ള പ്രഭാഷണം എല്ലാവരെയും നന്മയുടെ കാവലാളാവാൻ പ്രേരിപ്പിക്കുന്നതായിരുന്നു. ഭൂമിയിലുള്ളവൻ നന്മ ചെയ്യുമ്പോൾ മാത്രമേ ആകാശതുള്ളവൻ്റെ കരുണ ലഭിക്കുകയുള്ളൂ . അതുകൊണ്ട് ആയുസ്സുള്ള കാലത്ത് നന്മ ചെയ്ത് ജീവിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഒ.കെ. ഇസ്മായിൽ പരിപാടി ഉൽഘാടനം ചെയ്തു . ചടങ്ങിൽ കെ.വി. അബ്ദുൽ മജീദ് സ്വാഗതവും പി.സി. ബഷീർ ഹാജി അദ്ധ്യക്ഷതയും വഹിച്ചു. മുഹമ്മദ് സുബിൻ പി.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റിഅംഗം, റഫീഖ് കൂടത്തായി, ബഷീർ കെ സി, എന്നിവർ ആശംസ പ്രഭാഷണം നടത്തി, സെക്രട്ടറി എ.പി. ഹബീബുറഹ്മാൻ ചടങ്ങിന് നന്ദിരേഖപ്പെടുത്തി.

0 Comments