കൂടത്തായി: കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനം ഓമശ്ശേരി കൃഷി ഭവൻ്റെ സഹകരണത്തോടെ വിവിധ പരിപാടികളോടെ ആചരിച്ചു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കരുണാകരൻ മാസ്റ്റർ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രകൃതി സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് വിദ്യാർത്ഥികൾ പ്രവർത്തിക്കണമെന്നും നമ്മുടെ സമൂഹത്തിൻ്റെ നിലനിൽപ്പ് തന്നെ അപകടത്തിലാവുന്ന രീതിയിലാണ് ഇപ്പോൾ അന്തരീക്ഷ വ്യതിയാനങ്ങൾ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പി.ടി.എ. പ്രസിഡണ്ട് മുജീബ്.കെ.കെ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷീജ ബാബു, മാനേജർ ഫാ. ബിബിൻ ജോസ് , ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ ,ഓമശ്ശേരി കൃഷി ഭവൻ കൃഷി അസിസ്റ്റൻ്റ് ശ്രീകുമാർ, വിദ്യാർത്ഥി പ്രതിനിധി ദേവിക. ഇ എന്നിവർ ആശംസകളർപ്പിച്ചു.
സ്റ്റാഫ് സെക്രട്ടറി സോജി തോമസ് സ്വാഗതവും, പരിസ്ഥിതി ക്ലബ്ബ് കോ-ഓഡിനേറ്റർ സെഞ്ജു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. എസ്.പി.സി, എൻ.സി.സി, ജെ.ആർ.സി, സ്കൗട്ട് - ഗൈഡ്, ലിറ്റിൽ കൈറ്റ്സ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു. റെജി. ജെ. കരോട്ട്, സി.ജി. സുമേഷ് , സത്താർ പുറായിൽ അജേഷ് കെ. ആൻ്റോ, സുമി ഇമ്മാനുവൽ , എന്നിവർ നേതൃത്വം നൽകി.



0 Comments