ലഹരിക്കെതിരായ അവബോധം ഏറെ പ്രാധാന്യമർഹിക്കുന്ന കാലഘട്ടമാണിത്. പിഞ്ചുകുഞ്ഞുങ്ങളെ മുതൽ മുതിർന്നവരെ വരെ ഒരേരീതിയിൽ തൻ്റെ വലയിലാക്കാനായി ലഹരി ചുറ്റിലും പതുങ്ങിയിരിപ്പാണ്. ലോകത്താകമാനമുള്ള മനുഷ്യരെ പിടിച്ചുലക്കുന്ന ഒരു വിപത്തായി ഇന്ന് ലഹരി മാറിയിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കാനും മുഴുവൻ വിദ്യാർഥികളെയും ലഹരിക്കെതിരായുള്ള പ്രവർത്തനത്തിൽ അണിനിരത്താനുമായി ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് സ്കൂൾ ഹൈസ്കൂൾ, യുപി വിഭാഗം വിദ്യാർത്ഥികൾക്കായി ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

0 Comments