LATEST

6/recent/ticker-posts

കൂടത്തായി പാലത്തിൻ്റെ ശോചനീയാവസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി

 

കൂടത്തായി പാലം ഏതുനിമിഷവും തകരുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ഒരാഴ്ച കാലമായി ഭാരമുള്ള വാഹനങ്ങൾ ഈ പാലം വഴി കടത്തി വിടുന്നില്ല. പക്ഷേ അധികാരികളോട് ചോദിച്ചാൽ പാലത്തിന് യാതൊരുവിധ കുഴപ്പങ്ങളും ഇല്ല എന്നുള്ള മറുപടിയാണ് കിട്ടുന്നത്. പാലം തകർന്നുവീണിട്ടാണോ പുതിയ പാലം പണിയാൻ പോകുന്നത്?.
എത്രയും പെട്ടെന്ന് പുതിയ പാലം പണിയണമെന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി.യൂത്ത് കോൺഗ്രസ് ഓമശ്ശേരി മണ്ഡലം പ്രസിഡൻ്റ് സൂരജ് സുബ്രഹ്മണ്യൻ,റിയാസ് വേങ്ങണക്കൽ ജില്ലാ സെക്രട്ടറി ജ്യോതി ഗംഗാധരൻ, ഇക്ബാൽ പുറായിൽ, അധീന,ടോണി,ഹാരിസ് , ജസീന, സുകേഷ്,ജിതേഷ്,ഷാരോൺ,പ്രിൻസ്, കോൺഗ്രസ് നേതാക്കളായ അഹമ്മദ് കുട്ടി മാസ്റ്റർ, ജാഫർ പാലായിൽ, അനീസ് ആർ എം എന്നിവർ പങ്കെടുത്തു

Post a Comment

0 Comments