LATEST

6/recent/ticker-posts

പോരാട്ട വീര്യം ചോരാതെ ഫ്രഷ് ക്കട്ടിലേക്കുള്ള റോഡ് ഉപരോധം 20 മണിക്കൂർ പിന്നിട്ടു. റോഡ് ഉപരോധം ശക്തമാക്കി നാട്ടുകാർ.



കൂടത്തായി : അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ്ക്കട്ടിൽ നിന്നും ഉയരുന്ന ദുർഗന്ധം മൂലം പൊറുതിമുട്ടിയ പ്രദേശവാസികൾ ഫാക്ടറിയിലേക്കുള്ള റോഡ് ഉപരോധിച്ചു.

ജനകീയ പ്രതിഷേധത്തെ തുടർന്ന് ഫാക്ടറിക്ക് പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകിയിരുന്നില്ലെങ്കിലും പഞ്ചായത്ത് ഡയരക്ടർ ഇടപെട്ട് ലൈസൻസ് പുതുക്കി നൽകാൻ കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നാലെ രാവിലെ 9 മണിക്ക് തുടങ്ങിയ സമരം 20 മണിക്കൂർ കഴിഞ്ഞു. നൂറുക്കണക്കിനാളുകൾ പങ്കെടുക്കുന്നുണ്ട് രാത്രിയിലും പൂർണ്ണ ഉപരോധത്തിൽ തന്നെയായിരുന്നു. പല ഭാഗത്തു നിന്നുള്ള ജനങ്ങൾ ഉപരോധ സമരത്തിൽ പങ്കെടുക്കാൻ തയ്യാറായി വന്ന് കൊണ്ടിരിക്കുകയാണ്. തീരുമാനം ആകാതെ ഉപരോധം പിൻവലിക്കല്ലെന്ന് സമര സമിതി ഭാരവാഹികൾ അറിയിച്ചു.

താമരശ്ശേരി പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Post a Comment

0 Comments