LATEST

6/recent/ticker-posts

ശുദ്ധവായുവും മണ്ണും ജലവും ജനങ്ങളുടെ മൗലികാവകാശം വിഷ മാലിന്യ ഉൽപാദന കേന്ദ്രം ഫ്രഷ് കട്ട് കമ്പിനി അടച്ചുപൂട്ടണം

    
മൈക്കാവ്: കോടഞ്ചേരി, ഓമശ്ശേരി, താമരശ്ശേരി,കട്ടിപ്പാറ പഞ്ചായത്തുകളിലെ വലിയ ഒരു വിഭാഗം ജനങ്ങളെയും ജന്തുജാലങ്ങളെയും ബാധിക്കുന്ന വിധം വിഷ മാലിന്യങ്ങൾ പുറന്തള്ളുന്ന ഫ്രഷ് കട്ട് കമ്പനി അടച്ചുപൂട്ടണമെന്ന് യുവ ദീപ്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകസമിതി ആവശ്യപ്പെട്ടു. മണ്ണും ജലവും വായുവും മലിനമാക്കി പരിസ്ഥിതിയെ തകർക്കുന്ന വിധം പ്രവർത്തിക്കുന്ന ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചതിനു ശേഷം നിരവധിയായ രോഗങ്ങളാണ് ഈ പ്രദേശങ്ങളിൽ പടർന്നു പിടിക്കുന്നത്.മാലിന്യ
ങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് പകരം മലപ്പുറം കോഴിക്കോട് ജില്ലകളിലെ വിവിധപ്രദേശങ്ങളിലെ മാലിന്യങ്ങൾ ഒരു പ്രദേശത്ത് ആശാസ്‌ത്രീയമായി സംഭരിക്കുന്നത്കൊണ്ടു ഈ പ്രദേശത്തെ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം വന്ന് ചേർന്നിരിക്കുന്നു.ഇത് തടയാനുള്ള മുഴുവൻ പ്രവർത്തനങ്ങൾക്കും യുവദീപ്തി ക്ലബ്ബും പിന്തുണ നൽകും..ഇതിനായി കോടതിയിൽ കക്ഷി ചേരാനും പ്രവർത്തകസമിതി തീരുമാനിച്ചു. യോഗത്തിൽ ബാബു മണ്ണകത്ത്‌, ഷാജി ജോസ്, തമ്പി പറ കണ്ടത്തിൽ, പി. സി. ജോൺ പാറപ്പാട്ട്, ഗോപി എറമ്പിൽ, ബെന്നി തണ്ണിനാൽ ,ജോബി പുളിക്ക കുന്നേൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments