LATEST

6/recent/ticker-posts

കേരള കോൺഗ്രസ്( ബി) ഓണ കിറ്റ് വിതരണം ചെയ്തു


കൂടത്തായി : കേരള കോൺഗ്രസ്( ബി) കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടത്തായി പുറായിൽ വെച്ച് നൂറുകണക്കിന് കുടുംബങ്ങൾക്ക് ഓണക്കിറ്റ് (പച്ചക്കറി) വിതരണം നടത്തി. 

കേരള കോൺഗ്രസ് (ബി) കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സാലിഹ് കൂടത്തായി ഉദ്ഘാടനം ചെയ്തു. കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീൻ പി സി.അധ്യക്ഷത വഹിച്ചു. 

ഓമശ്ശേരി മണ്ഡലം പ്രസിഡണ്ട് നാസർ പി പി.പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മൂസ'സി.ടി, സുരേഷ് ബാബു.എം, മണ്ഡലം വൈസ് പ്രസിഡണ്ട് മുഹമ്മദ് പി പി എന്നിവർ പ്രസംഗിച്ചു. പാർട്ടി നേതാക്കളായ ബഷീർ പി പി, ഷമീർ പി പി, ബഷീർ പുൽപറമ്പിൽ, ശിവൻ പുറായിൽ, ഒ.പി. ഹംസ,അബ്ദുൽ ഖാദർ സി ടി എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി

Post a Comment

0 Comments