കട്ടിപ്പാറ: അമ്പായത്തോട് ഇറച്ചിപ്പാറ പ്രവർത്തിക്കുന്ന കോഴി മാലിന്യസംസ്കരണ കേന്ദ്രത്തിന്റെ ലൈസൻസ് പുതുക്കി നല്കിയതിനെതിരെ ഭരണ സമിതിക്കെതിരെ ആരോപണങ്ങളും, വ്യക്തിഹത്യയും നടത്തി കൊണ്ടിരിക്കുകയാണ്.
യഥാർത്ഥ വസ്തുതകൾ താഴെ പറയുന്നതാണ്.
ഫ്രഷ് കട്ട് കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ ലൈസൻസ് പരിസരവാസികൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ 22/3/25 നും 29/3/25 നും പഞ്ചായത്ത് ഭരണ സമിതി വിഷയം ചർച്ച ചെയ്യുകയും ഈ സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന് മുഴുവൻ മെമ്പർമാരും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ തള്ളാനുള്ള കാരണം അതിൽ കൃത്യമായി പറയുകയും ചെയ്തിരുന്നു. പഞ്ചായത്ത് ലൈസൻസിനുളള അപേക്ഷ നിരസിച്ചെങ്കിലും കളക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥരുടെ പിന്തുണയിൽ ഈ സ്ഥാപനം തുടർന്നും പ്രവർത്തിക്കുകയുണ്ടായി. നാട്ടുകാരുടെ പ്രതിഷേധം കടുത്തതിനാൽ കുറച്ചു കാലം സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്തിരുന്നു.DLFMC ഫ്രഷ് കട്ട് കമ്പനിക്ക് താത്ക്കാലിക അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ,ജില്ലാ കലക്ടറുടെ അനുമതിയോട് കൂടി പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ തന്നെ, പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ അനുമതി നൽകുകയും അതിന്റെ പേരിൽ സ്ഥാപനം വീണ്ടും പ്രവർത്തിച്ചു വരികയുമായിരുന്നു. എന്നാൽ 04/08/25 ന് ലൈസൻസ് പുതുക്കാൻ കമ്പനി വീണ്ടും അപേക്ഷ നൽകിയിരുന്നു. നിയമപരമായി ലൈസൻസ് നിരസിക്കാൻ കാരണമായി പറഞ്ഞ മുഴുവൻ കാര്യങ്ങളും, നിയമപരമായും, രേഖപരമായും, പരിഹരിച്ചതിന്റെ എല്ലാ രേഖകളും ഹാജരാക്കികൊണ്ടാണ് ലൈസൻസ് പുതുക്കി നൽകുന്നതിന്
കമ്പനി അപേക്ഷ നൽകിയത്.
കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകാതിരിക്കാൻ നിയമപരമായ കാരണങ്ങൾ ഒന്നും സമർത്തിക്കാൻ ഇല്ലെങ്കിലും ജനപ്രതിനിധികൾ എന്ന നിലയിൽ പരിസരവാസികളുടെ പ്രയാസങ്ങളും, പ്രശ്നങ്ങളും കണക്കിലെടുത്ത് 21/08/2025 ന് ചേർന്ന ഭരണസമിതി യോഗം കമ്പനിയുടെ അപേക്ഷ നിരസിക്കുകയും, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇതിൽ വിയോജന കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തതിനാൽ ഇതിനൊരു ശാശ്വത പരിഹാരം കാണാൻ സർക്കാറിലേക്ക് കത്തയക്കുകയുമാണ്.
ചെയ്തത്.
എന്നാൽ രേഖകളൊക്ക നിയമപരമായി ശരിയാണെങ്കിൽ ലൈസൻസ് പുതുക്കി നൽകാനുള്ള നിർദേശമാണ് സർക്കാറിൽ നിന്നും കഴിഞ്ഞ ദിവസം സെക്രട്ടറിക്ക് ലഭിച്ചത്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സർക്കാറിൽ നിന്നും ലഭിക്കുന്ന ഉത്തരവുകളും നിർദേശങ്ങളും നടപ്പാക്കാതിരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സെക്രട്ടറിക്ക് ഈ ലൈസൻസ് പുതുക്കി നൽകേണ്ടി വന്നത്.
PCB അനുമതി, DLFMC യോഗ തീരുമാന പകർപ്പ്, ഇത്തരം സ്ഥാപനങ്ങൾക്കുള്ള ഹൈക്കോടതി ഉത്തരവ്, സ്ഥാപനത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയത്തിന്റെ സാക്ഷ്യപകർപ്പ്,സംസ്ഥാന സർക്കാറിന്റെ സ.ഉ.(അച്ചടി )നം.46/2025 LSGD dated:14/08/2025 ലെ സർക്കാർ വിജ്ഞാപന പ്രകാരം SRO നമ്പർ 76/96 അനുബന്ധം 7 അ അനുസരിച്ചുള്ള ഉത്തരവ്, സംസ്ഥാന LSGD പ്രിൻസിപ്പൽ ഡയാക്ടറുടെ 25/8/2025 ലെ LSGD/PD/26411/2025 നമ്പർ സർക്കുലർ എന്നിവയുടെ അടിസ്ഥാനത്തിൽ സെക്രട്ടറി ലൈസൻസ് നൽകുവാൻ നിർബന്ധിതനാവുകയാണുണ്ടായത്.
പരിസരവാസികളുടെയും, പൊതുജനങ്ങളുടെയും പ്രയാസം ഉൾകൊണ്ടു കൊണ്ട് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ശക്തമായ നടപടികളാണ് നാളിതു വരെ സ്വീകരിച്ച് പോന്നത്. ഭരണ സമിതിയുടെ എതിർപ്പ് മറികടന്ന് നൽകിയ അനുമതിക്കെതിരെ നിയമ വിദഗ്ദരുമായി സംസാരിച്ച് കഴിയാവുന്ന നിയമ നടപടികളുമായി മുൻപോട്ട് പോകുന്നതിനും തീരുമാനിച്ചതായി പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
0 Comments