താമരശ്ശേരി : കൂടത്തായ് സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ 80ാം വാർഷികം സ്കൂൾ മാനേജർ റവ.ഫാ. ബിബിൻ ജോസ് CMI യുടെ അധ്യക്ഷതയിൽ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൂപ്പർ സൗദ ടീച്ചർ നിർവ്വഹിച്ചു. മലബാറിന്റെ വാനമ്പാടി പ്രശസ്ത സിനിമ പിന്നണി ഗായിക കുമാരി നിയ ചാർളി മുഖ്യാതിഥിയായിരുന്നു.
ജില്ലാ പഞ്ചായത്ത് മെമ്പർ പി ജി മുഹമ്മദ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് പി ഷഹാന ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അബ്ദുൽ ഖാദർ ജീലാനി, ജിൻസി പുതിയാമ്പുറത്ത് പി ടി എ പ്രസിഡന്റ് സത്താർ പുറായിൽ സ്റ്റാഫ് സെക്രട്ടറി സോജി തോമസ്, സ്കൂൾ ചെയർ പേഴ്സൺ മിന മുൻതഹ എന്നിവർ ആശംസകൾ നേർന്നു. ഈ വർഷം സർവ്വീസിൽ നിന്നു വിരമിക്കുന്ന എൽ പി സ്കൂൾ സീനിയർ അധ്യാപിക ജോമി ജോസ് ടീച്ചർ മറുമൊഴിയും ബെന്നി ജോർജ്ജ് നന്ദിയും രേഖപ്പെടുത്തി.തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച കാണികളുടെ മനം കവർന്ന കലാസന്ധ്യ AURORA 26 അരങ്ങേറി.
0 Comments