LATEST

6/recent/ticker-posts

പണമിടപാടിനെ ചൊല്ലി തര്‍ക്കം; കൂളിമാട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം.




കോഴിക്കോട്: ബൈക്കിൽ വന്ന സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കൂളിമാട് പാഴൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ തസ്‌നീം, തൻസീൽ എന്നിവരെ മുക്കം കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടിയത്തൂർ പഴമ്പറമ്പ് സ്വദേശി ഇർഫാനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

പരിക്കേറ്റ ഇരുവരുടെയും സഹോദരനായ തൻസീഫും പ്രതിയായ ഇർഫാനും സുഹൃത്തുക്കളായിരുന്നു. പണമിടപാടിനെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് തൻസീഫിനെ ഇർഫാൻ വീട്ടിലെത്തി മർദ്ദിച്ചു. തുടര്‍ന്ന് ഇർഫാൻ തന്നെ തൻസീഫിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന സഹോദരന്മാർ വഴിയിൽ വെച്ച് കാറിൽ പോകുകയായിരുന്ന ഇർഫാനെ തടയാൻ ശ്രമിച്ചതിനു പിന്നാലെയാണ് കാറിടിപ്പിക്കാൻ ശ്രമിച്ചത്. പ്രതി ഇർഫാൻ നിലവിൽ ഒളിവിലാണ്. കാറിടിപ്പിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Post a Comment

0 Comments