LATEST

6/recent/ticker-posts

സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ വാർഷികവും യാത്രയയപ്പ് സമ്മേളനവും.


 
താമരശ്ശേരി : കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ 80ാം സ്കൂൾ വാർഷികവും ഈ വർഷം സർവ്വീസിൽ നിന്ന് വി രമിക്കുന്ന എൽ. പി സ്കൂൾ സീനിയർ അധ്യാപിക ജോമി ജോസ് ടീച്ചർക്കുള്ള യാത്രയയപ്പും 2026 ജനുവരി 30 വെള്ളി വൈകുന്നേരം അഞ്ചുമണിക്ക് നടക്കുകയാണ്.

സ്കൂൾ മാനേജർ ഫാ. ബിബിൻ ജോസ് CMI അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഓമശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൂപ്പർ സൗദ ടീച്ചർ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

 സിനിമ പിന്നണി ഗായിക കുമാരി നിയ ചാർളി മുഖ്യാതിഥിയാണ്. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വർണ്ണ മനോഹരമായ കലാസന്ധ്യ AURORA 26 വൈകുന്നേരം 7 മണിക്ക് ശേഷം ആരംഭിക്കും.

Post a Comment

0 Comments