താമരശേരി: കോഴിക്കോട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശിയായ യുവാവിനെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
ബസില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും വിദ്യാര്‍ഥിനി ഒറ്റയ്ക്കിരുന്ന സീറ്റില്‍ വന്നിരുന്ന യുവാവ് അതിക്രമത്തിന് മുതിര്‍ന്നു. പലതവണ മാറി ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും യുവാവ് തയ്യാറായില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു.പെണ്‍കുട്ടി പ്രതികരിച്ചതോടെയാണ് മറ്റ് യാത്രക്കാര്‍ വിവരമറിഞ്ഞത്.
ഉടന്‍ തന്നെ യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് യുവാവിനെ തടഞ്ഞുവച്ച് താമരശേരി പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പരാതി നല്കാന് പെണ്‍കുട്ടി തയ്യാറാകാത്തതിനാല്‍ യുവാവിനെതിരേ പോലീസ് കേസെടുത്തില്ല.
0 Comments