കോടഞ്ചേരി : കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.2 കോടി 36 ലക്ഷം രൂപ മുതൽമുടക്കിൽ 9000 സ്വക്വയർ ഫീറ്റുള്ള മൂന്ന് നില കെട്ടിടമാണ് നിർമ്മിക്കുന്നത്
ഇന്ന് രാവിലെ 11 മണിക്ക് കോടഞ്ചേരി കോ-ഓപററ്റീവ് ബേങ്ക് ഓഡിറ്റോയിത്തിൽ വെച്ച് ചടങ്ങ് സംഘടപ്പിച്ചു.
താമരശ്ശേരി ഡിവൈഎസ്പി സ്വാഗതവും തിരുവമ്പാടി എം.എൽ എ ലിൻ്റോ ജോസഫ് അദ്യക്ഷതയും വഹിച്ചു.
ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അന്നകുട്ടി ദേവസ്യ, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷാഹിന റഹ്മത്ത്, ജോബി ഇലന്തൂർ (കൊടുവള്ളി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ) ജ്യോതി സന്തോഷ് (മെമ്പർ കോടഞ്ചേരി പഞ്ചായത്ത്) റവ:ഫാദർ കുര്യാക്കോസ് ഐക്കുളുമ്പിൽ ( സെൻ്റ് മേരീസ് ഫറോന ചർച്ച് കോടഞ്ചേരി) ഷിജി ആൻ്റണി ( സി പി ഐം എം ) കെ.എം പൗലോസ് (കോൺഗ്രസ് ) പി.ആർ രാജേഷ് ( ബിജെപി ) അബ്ദുള്ള തെയ്യപ്പാറ (മുസ്ലീം ലീഗ്) പി.പി. ബഷീർ ( എൻസിപി ) മാത്യു ചെമ്പോട്ടിക്കൽ ( കേരള കോൺഗ്രസ് എം ) ജയേഷ് ചാക്കോ ( ആർജെഡി ) ജയ്സൺ മേനാക്കുഴി ( കേരള കോൺഗ്രസ് ജെ) ,പോൾസൺ അറക്കൽ ( കെ വി വി എസ്) ,ഗിരീഷ് കെ.കെ. ( ജോ : സെക്രട്ടറി കെ പിഒഎ കോഴിക്കോട് റൂറൽ) എന്നിവർ ആശംസകൾ അർപ്പിച്ചു. കോടഞ്ചേരി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ചടങ്ങിന് നന്ദി അർപ്പിച്ചു.
മറ്റ് പോലീസ് ഉദ്യോഗസ്ഥർ, വിവിധ സ്കൂളിലെ എസ് പി സി കേഡറ്റുകൾ, സാമൂഹിക രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർ നാട്ടുകാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
0 Comments