LATEST

6/recent/ticker-posts

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഇഫ്താർ ഭക്ഷണ വിതരണം : സി.എച്ച് സെന്ററിന്റെ സേവനം മാതൃകാപരമെന്ന് ഡോ. എം.കെ മുനീർ


​താമരശ്ശേരി : താമരശ്ശേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഇഫ്താർ, അത്താഴം ഭക്ഷണ വിതരണ പദ്ധതിയുടെ ഏഴാം ദിനത്തിൽ ഡോ. എം.കെ മുനീർ എം.എൽ.എ ഭക്ഷണ വിതരണ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ 17 വർഷമായി മുടങ്ങാതെ തുടരുന്ന ഈ പദ്ധതി കാരുണ്യ പ്രവർത്തനങ്ങളുടെ ഉത്തമ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
​രോഗികൾ, കൂട്ടിരിപ്പുകാർ, ആശുപത്രി ജീവനക്കാർ എന്നിവർക്കായി റമദാൻ മാസത്തിൽ ഇഫ്താർ ഭക്ഷണവും അത്താഴവും നൽകുന്ന സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ജാതി മത ചിന്തകൾക്കതീതമായി മനുഷ്യത്വത്തിന് മുൻഗണന നൽകുന്ന ഇത്തരം കൂട്ടായ്മകൾ കേരളത്തിന്റെ സാമൂഹിക ഭൂപടത്തിൽ മാനവികതയുടെ വലിയ സന്ദേശമാണ് നൽകുന്നതെന്നും കേരളത്തിലുടനീളമുള്ള സി.എച്ച് സെന്ററുകൾ വേദനിക്കുന്നവർക്ക് തണലായി പ്രവർത്തിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സി.എച്ച് സെന്റർ പ്രസിഡണ്ട് വി.എം ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി ഹാഫിസ് റഹ്മാൻ, ട്രഷറർ ആർ.കെ മൊയ്തീൻ കോയ, പി.എസ് മുഹമ്മദലി, കെ.എം അഷ്റഫ് മാസ്റ്റർ, പി.ജി മുഹമ്മദ്, എ.കെ കൗസർ, ഹാരിസ് അമ്പായത്തോട്, കെ.സി ബഷീർ, റഹീം എടക്കണ്ടി, കോയ പൂക്കോട്, മജീദ് മാസ്റ്റർ, സലീം വാടിക്കൽ, അബ്ദു പൂലോട്, ആർ.കെ മനാഫ്, പി.പി.സി മുഹമ്മദ്‌ തുടങ്ങിയവർ സംസാരിച്ചു.


Post a Comment

0 Comments