LATEST

6/recent/ticker-posts

മാർക്ക് നേടുന്നതല്ല മികച്ച വിദ്യാഭ്യാസംമൂല്യങ്ങൾ സ്വായത്തമാക്കുന്നതാണ്.ഡോ. എം.പി.അബ്ദുസമദ് സമദാനി എം.പി.


കൂടത്തായി :  വിദ്യാഭ്യാസം മൂല്യങ്ങൾക്ക് വില നൽകേണ്ട ഒന്നാണെന്ന് ഡോ.അബ്ദുസമദ് സമദാനി എം.പി. പറഞ്ഞു.
പഴയതിലെ നന്മകൾ ആദരിക്കപ്പെടേണ്ടതാണ് എന്നും അതിനുദാഹരണമാണ് ഫാദർ ജോസഫ് പുല്ലാട്ടിൻ്റെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു.
മത സാഹോദര്യം വിളിച്ചോതുന്ന പഴമകളിലേക്ക് എത്തി നോക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
മനുഷ്യൻ്റെ സ്വഭാവശുദ്ധിയാണ് ശരിയായ മതമെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു.

കൂടത്തായി സെൻ്റ് മേരീസ് ഹൈസ്ക്കൂളിൽ നവതി ആഘോഷിക്കുന്ന 
ഫാ ജോസഫ് പുല്ലാട്ടിൻ്റെയും 
വി എ മൈക്കിൾ സാറിൻ്റെയും
ബഹുമാനാർത്ഥം സംഘടിപ്പിക്കപ്പെട്ട
ഗുരുവന്ദനം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവതി ആഘോഷിക്കുന്ന ഇവരെ അദ്ദേഹം പൊന്നാട അണിയിച്ച് ആദരിച്ചു
പ്രശംസാപത്രവും നൽകി.
എൺപത്തഞ്ചു വയസ്സു പിന്നിട്ട
ശ്രീ എൻ എം വർക്കി മാസ്റ്റർ
ശ്രീ പി റ്റി മത്തായി മാസ്റ്റർ
ശ്രീ കെ കെ വർക്കി മാസ്റ്റർ
ശ്രീമതി 
കെ.ജെ.എൽ സി
എന്നിവരും ആദരിക്കപ്പെട്ടു

സ്കൂൾ മാനേജർ ഫാദർ 
ബിബിൻ ജോസ്
അധ്യക്ഷത വഹിച്ചു.
സെൻ്റ് മേരീസ് പെൻഷനേഴ്സ് ഫോറം പ്രസിഡൻ്റ് വി എം ആഗസ്തി സ്വാഗതം പറഞ്ഞു.
ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ 
ഫാദർ സിബി പൊൻപാറ,
ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ
തോമസ് അഗസ്റ്റിൻ,
ആദ്യ ബാച്ചിലെ വിദ്യാർത്ഥി പ്രതിനിധി
സി ജെ മത്തായി എന്നിവർ പ്രസംഗിച്ചു.
പൂർവ്വ വിദ്യാർത്ഥി കോർഡിനേഷൻ കമ്മിറ്റി കൺവീനർ ഗിരീഷ് തേവള്ളി നന്ദി പറഞ്ഞു.

Post a Comment

0 Comments