LATEST

6/recent/ticker-posts

ഗാര്‍ഹിക എല്‍പിജി ആവശ്യത്തിന് സ്റ്റോക്കുണ്ട്, പാനിക് ബുക്കിങ് പാടില്ല; ഗ്രാമീണ മേഖലയില്‍ ബുക്കിങിന് 45 ദിവസത്തെ ഇടവേളയെന്ന് കേന്ദ്രം


ദില്ലി:പാചക വാതക വിതരണത്തിന്‍റെ കാര്യത്തില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം.ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അനാവശ്യമായി പാനിക് ബുക്കിങ് നടത്തരുതെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. എല്‍പിജി ക്ഷാമം ഉണ്ടെന്ന നിലയില്‍ തെറ്റായകാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടിവി ചാനലുകള്‍ അടക്കം ഇക്കാര്യം പരിശോധിക്കണം. പ്രശ്നം ഉണ്ടെന്ന രീതിയില്‍ ഒരേ രീതിയിലുള്ള ദൃശ്യങ്ങള്‍ ദിവസം മുഴുവൻ കാണിക്കരുതെന്നും പലയിടത്തും പ്രശ്നം പരിഹരിച്ചിട്ടും അതേ ദൃശ്യങ്ങള്‍ ചാനലുകള്‍ കാണിക്കുന്നുവെന്നും ഈ വിഷയത്തില്‍ വ്യക്തത നല്‍കണമെന്നും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു.

ചെറിയ നിയന്ത്രണങ്ങള്‍ നടത്തിയത് വലിയ പ്രതിസന്ധി ഒഴിവാക്കാനാണ് ചെറിയ നിയന്ത്രണങ്ങള്‍ ബുക്കിങില്‍ വരുത്തിയത്. ഗ്രാമീണ മേഖലയില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസമാക്കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. 50 ലക്ഷം സിലിണ്ടറുകള്‍ ദിവസേന വിതരണം ചെയ്യുന്നുണ്ട്. പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം അഭ്യര്‍ത്ഥിച്ചു. അതേസമയം, എല്‍പിജി പ്രതിസന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക യോഗം വിളിച്ചു. എല്‍പിജി വിതരണക്കാരുമായി ഓണ്‍ലൈനായിട്ടാണ് യോഗം വിളിച്ചത്.


Post a Comment

0 Comments