LATEST

6/recent/ticker-posts

കോൺഗ്രസ് 85-90 സീറ്റിൽ മത്സരിക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 85 മുതൽ 90 വരെ സീറ്റുകളിൽ മത്സരിക്കും. കഴിഞ്ഞതവണ 93 സീറ്റുകളിലാണ് മത്സരിച്ചത്. ഡൽഹിയിൽ നടന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ 60 സീറ്റുകളിലെ പേരുകൾക്ക് അംഗീകാരം നൽകിയെന്നാണ് വിവരം.

തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഏതാനും സീറ്റുകളിലാണ് ഇനി തീരുമാനമാകാനുള്ളത്. മുതിർന്ന നേതാക്കൾ സ്ഥാനാർഥി പട്ടികയിലുള്ളതിനാൽ വിശദ ചർച്ചകൾ വേണമെന്നത് കൊണ്ടാണ് തിരുവനന്തപുരത്തെ ചില മണ്ഡലങ്ങളിൽ തീരുമാനം വൈകുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള ധാരണ നീളുന്നതാണ് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പട്ടിക വൈകാൻ കാരണം. ജി. സുധാകരന്‍റെ നിലപാട് പ്രതീക്ഷിക്കുന്നത് ആലപ്പുഴയിലെ പട്ടിക വൈകിപ്പിക്കുന്നു.

Post a Comment

0 Comments