കൊടുവള്ളി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിംലീഗ് കോട്ടയായ കൊടുവള്ളിയിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമാകുന്നു. അഡ്വ. എം.എ. റസാഖ് മാസ്റ്റർ, വി.എം. ഉമ്മർ മാസ്റ്റർ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ എന്നിവരുടെ പേരുകളാണ് നിലവിൽ അണിയറയിൽ സജീവമായി ഉയർന്നു കേൾക്കുന്നത്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി മണ്ഡലത്തിന് പുറത്തുനിന്നുള്ളവർ സ്ഥാനാർത്ഥികളായി എത്തുന്നതിനെതിരെ പാർട്ടി പ്രവർത്തകർക്കിടയിൽ ഒരു വിഭാഗം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇക്കുറി പ്രാദേശികമായി സജീവമായിട്ടുള്ള നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യം വിവിധ വാർഡ്, മുൻസിപ്പൽ കമ്മിറ്റികൾ ശക്തമായി ഉന്നയിക്കുന്നുണ്ട്.
മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൃത്യമായി അറിയുന്ന ഒരാൾ സ്ഥാനാർത്ഥിയാകുന്നത് വിജയസാധ്യത വർദ്ധിപ്പിക്കുമെന്നാണ് ഇവരുടെ വാദം.
0 Comments