LATEST

6/recent/ticker-posts

വോട്ടർ പട്ടികയിൽ ഇപ്പോഴും പേര് ചേർക്കാം


 നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാനദിവസമായ 2026 *മാർച്ച്‌ 23വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം*.

*18 വയസ്‌ പൂർത്തിയാകുന്ന ആർക്കും രജിസ്റ്റർ ചെയ്യാം.* 

voters.eci.gov.in വെബ്‌സൈറ്റ് വഴിയോ ‘വോട്ടർ ഹെൽപ് ലൈൻ’ മൊബൈൽ ആപ്ലിക്കേഷൻ മുഖേനയോ ഓൺലൈനായി വേണം അപേക്ഷിക്കാൻ. വെബ്‌സൈറ്റിലെ ‘ന്യൂ വോട്ടർ രജിസ്ട്രേഷൻ’ 
ലിങ്കിൽ പ്രവേശിച്ച് ‘ഫോം 6’ പൂരിപ്പിക്കണം. പ്രവാസി വോട്ടർമാർക്ക്‌ ‘ഫോം 6 എ’ യുമുണ്ട്‌. 

* ബിഎൽഒമാരെ ബന്ധപ്പെട്ടാലും സഹായം ലഭിക്കും.

* ⁠കൂടാതെ ബൂത്ത്‌ മാറാനും താമസസ്ഥലം മാറ്റാനും ഫോം 8 ഉപയോഗിക്കാം.

* അപേക്ഷയോടൊപ്പം കളർ പാസ്‌പോർട്ട് സൈസ് ഫോട്ടോ, വയസ്‌, വിലാസം തെളിയിക്കുന്ന രേഖകൾ അപ്‌ലോഡ് ചെയ്യണം.

* അടുത്ത ബന്ധുവിന്റെ തിരിച്ചറിയൽ കാർഡ്‌ നമ്പറും മൊബൈൽ നമ്പറും വേണം. 

* ബിഎൽഒമാർ നേരിട്ടെത്തി പരിശോധിച്ചാണ്‌ പേര് ഉൾപ്പെടുത്തുക.

Post a Comment

0 Comments