മുംബയ്: ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍. റണ്‍മഴ കണ്ട മത്സരത്തില്‍ 7 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലാന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളികള്‍.
16 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 193 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. അർധ സെഞ്ചറി നേടിയ ജേക്കബ് ബെതലും (38 പന്തിൽ 83), സാം കറനുമാണ് (11) ക്രീസിൽ. 20 പന്തിൽ 35 റൺസടിച്ച വിൽ ജാക്സാണ് ഒടുവിൽ പുറത്തായത്. ടോം ബാന്റന്‍ അഞ്ച് പന്തിൽ 17 റൺസെടുത്തു മടങ്ങി.
പവർപ്ലേ അവസാനിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 68 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്
ഫിൽ സോൾട്ട് (5), ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (7), ജോസ് ബട്‍ലർ (25) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ ആദ്യം പിടിച്ചത്. രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യ ഫിൽ സോൾട്ടിനെ ബോൾഡാക്കി തുടക്കം കുറിച്ചു.
തുടർന്ന് ജസ്പ്രീത് ബുമ്രയുടെ പന്തിൽ ബൗണ്ടറി ശ്രമിച്ച ഹാരി ബ്രൂക്കിനെ അക്ഷർ പട്ടേൽ തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി. ആറാം ഓവറിൽ വരുൺ ചക്രവർത്തിയുടെ പന്തുകൾ തുടർച്ചയായി മൂന്ന് സിക്സുകൾ പറത്തി ജേക്കബ് ബെതൽ ഇംഗ്ലണ്ടിനെ തിരിച്ചുകൊണ്ടുവന്നു. പിന്നാലെ ജോസ് ബട്‍ലറെയും വരുൺ ചക്രവർത്തി ബോൾഡാക്കി.
ഇതിനിടെ ബെതലിനൊപ്പം ചേർന്ന വിൽ ജാക്സ് മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും ചേർന്ന് 77 റൺസിന്റെ കൂട്ടുകെട്ട് കൂട്ടി. സ്കോർ 172ൽ എത്തിയപ്പോൾ സിക്സിന് ശ്രമിച്ച ജാക്സിനെ അക്ഷർ പട്ടേലും ശിവം ദുബെയും ചേർന്ന് അത്ഭുത ക്യാച്ചിലൂടെ പുറത്താക്കി.
സഞ്ജുവിന്റെ അതിരടി ഇന്നിങ്സ്
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് നേടി. ട്വന്റി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.
ഓപ്പണർ സഞ്ജു സാംസൺ 42 പന്തിൽ 89 റൺസുമായി ഇന്ത്യൻ ഇന്നിങ്സിന്റെ നായകനായി. എട്ട് ഫോറും ഏഴ് സിക്സും ഉൾപ്പെട്ട ഇന്നിങ്സാണ് താരം പുറത്തെടുത്തത്. 26 പന്തിൽ അർധസെഞ്ച്വറി പൂർത്തിയാക്കിയ സഞ്ജുവിന്റെ ഇന്നിങ്സ് ലോകകപ്പ് നോക്കൗട്ടിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോറായി.
ഇഷാൻ കിഷൻ 18 പന്തിൽ 39 റൺസ്, ശിവം ദുബെ 25 പന്തിൽ 43, ഹാർദിക് പാണ്ഡ്യ 12 പന്തിൽ 27, തിലക് വർമ്മ ഏഴ് പന്തിൽ 21 എന്നിങ്ങനെ മികച്ച പിന്തുണ നൽകി.
ഇന്ത്യയുടെ വൻ സ്കോറിന് മറുപടി നൽകാൻ ഇംഗ്ലണ്ട് അവസാന ഓവറുകളിൽ ശക്തമായി ശ്രമിക്കുമ്പോൾ മത്സരം ആവേശകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
0 Comments