കൂടത്തായ് : കൂടത്തായ് സെന്റ്മേരിസ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റും ജീവന സമൃദ്ധി നല്ല അയൽക്കാരൻ പദ്ധതിയും സംയുക്തമായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം കോഴിക്കോട് റൂറൽ പോലീസ് മേധാവി ശ്രീ ഫറാഷ് ടി. IPS നിർവഹിച്ചു.
സെന്റ്മേരിസ് ഹൈസ്കൂൾ എസ് പി സി കോഡിനേറ്റർ ശ്രീ റെജി ജെ കരോട്ടി ന്റെ നേതൃത്വത്തിൽ നിരവധി ജീവകാരുണ്യ, സാമൂഹ്യ സേവന പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ഉദാരമതികളുടെ സഹായത്തോടെ നിർമ്മിച്ച ഒമ്പതാമത്തെ വീടിന്റെ താക്കോൽ കൈമാറ്റമാണ് ബഹുമാനപ്പെട്ട കോഴിക്കോട് റൂറൽ എസ് പി നിർവ്വഹിച്ചത്.
പ്രസ്തുത ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ സത്താർ പുറായിൽ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ സ്വാഗതം പറഞ്ഞു. താമരശ്ശേരി ഡി വൈ എസ് പി ശ്രീ വിനോദ് കുമാർ കെ, കോടഞ്ചേരി എസ് എച്ച് ഒ സന്തോഷ്.ടി എൻ, ADNO സുനിൽകുമാർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം ഫാദർ അഗസ്റ്റിൻ കണിവേലിൽ, SPC പിടിഎ പ്രസിഡണ്ട് ശ്രീ ഷനോജ്, സ്റ്റാഫ് സെക്രട്ടറി ശ്രീ സോജി തോമസ് ,സുധേഷ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
അജേഷ് കെ ആന്റോ, സുമി ഇമ്മാനുവൽ പരിപാടികൾക്ക് നേതൃത്വം നൽകി
0 Comments