ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ യുഡിഎഫിന് സ്ഥാനാർത്ഥിയുണ്ടാകില്ല. പകരം മുൻമന്ത്രിയും സിപിഎം നേതാവുമായിരുന്ന ജി സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കും. ഇടതുമായി തെറ്റിപ്പിരിഞ്ഞ സുധാകരനുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയിരുന്നെങ്കിലും അമ്പലപ്പുഴയിലെ പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. സ്വതന്ത്രനായി അമ്പലപ്പുഴയിൽ മത്സരിക്കാനായിരുന്നു സുധാകരന്റെ തീരുമാനം. സുധാകരനുള്ള പിന്തുണ കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് നേതാക്കൾക്കിടയിൽ ചർച്ചയായിരുന്നു. തുടർന്ന് വീണ്ടും ചർച്ചകൾ നടക്കുകയും ജി സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിക്കുകയുമായിരുന്നു. യുഡിഎഫിന്റെ പിന്തുണ സ്വീകരിക്കാൻ സുധാകരൻ തയ്യാറാക്കുകയും ചെയ്തു. സുധാകരന്റെ ജനപ്രീതിയും അഴിമതി രഹിത പ്രതിച്ഛായയും തുണയ്ക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
0 Comments