LATEST

6/recent/ticker-posts

കോഴിക്കോട് മൂഴിക്കലില്‍ 16 കാരിയും 20 കാരനും മരിച്ച നിലയില്‍; ഇരുവരും ബന്ധുക്കള്‍

കോഴിക്കോട്: മൂഴിക്കലില്‍ 16 കാരിയും 20 കാരനും മരിച്ച നിലയില്‍. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തെന്ന് പ്രാഥമിക നിഗമനം.സംഭവം നടന്നത് പെണ്‍കുട്ടിയുടെ വീട്ടില്‍. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിശോധന നടക്കുകയാണെന്നും മരിച്ച നിലയില്‍ കണ്ടെത്തിയവർ ബന്ധുക്കള്‍ ആണെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. പെണ്‍കുട്ടിയുടെ വീടിൻ്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടതും വിവരം പൊലീസില്‍ അറിയിച്ചതും.

Post a Comment

0 Comments