LATEST

6/recent/ticker-posts

പൊള്ളുന്ന ചൂടിൽ ഇനി ക്ലാസിന് പോകേണ്ട; വേനലവധിക്കാലത്തെ സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല: മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ചട്ടവിരുദ്ധമായി ക്ലാസ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുെ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്ട്രീമുകളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും നിർദ്ദേശം ബാധകമാണ്.

കേരളത്തിൽ വേനൽ ചൂട് കടുക്കുന്ന സാ​ഹചര്യം കൂടെ കണക്കിലെടുത്താണ് തീരുമാനം. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ​തികഞ്ഞ ജാ​ഗ്രത ഇതിലുണ്ടാകണമെന്നും ആരോ​ഗ്യ വകുപ്പിൻ്റേയും കാലാവസ്ഥാ വകുപ്പിൻ്റേയും മുന്നറിയിപ്പുണ്ട്. ഈ മാസം 19 വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടുൾപ്പെടെ നിലനിൽക്കുന്നുണ്ട്.

ഈ സമയത്ത് വിദ്യാർഥികൾക്ക് സ്പെഷ്യൽ ക്ലാസ് അനുവദിക്കില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരിക്കുന്നത്. അതേസമയം, കൊടുംചൂടിൽ വലയുന്ന കേരളത്തിൽ വൈദ്യുതി ഉപയോഗം നിയന്ത്രണാതീതമായി ഉയരുകയാണ്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6012 മെഗാവാട്ടായി രേഖപ്പെടുത്തി.

Post a Comment

0 Comments