LATEST

6/recent/ticker-posts

കൊയിലാണ്ടിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; പതിനാറുകാരന് ദാരുണാന്ത്യം.


കൊയിലാണ്ടി: കൊയിലാണ്ടി കൊരയങ്ങാട് പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു. കൊരയങ്ങാട് തെരുവിൽ എടക്കോടൻ വീട്ടിൽ ഇ.കെ അദ്വൈത് (16) ആണ് മരിച്ചത്. സുഹൃത്തുക്കളുമായി ചേർന്ന് കൊരയങ്ങാട് ഗ്രൗണ്ടിൽ വെച്ച് പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം.

സ്റ്റീൽ പാത്രത്തിനകത്ത് വെച്ച് പടക്കം പൊട്ടിക്കുകയായിരുന്നു. ഇത് പൊട്ടിത്തെറിച്ചപ്പോൾ പാത്രത്തിന്റെ ചീളുകളും തെറിച്ചു. ചിതറിത്തെറിച്ച പാത്രത്തിന്റെ ചീള് ശരീരത്തിൽ തറച്ചുകയറുകയും അതുമൂലം രക്തസ്രാവം ഉണ്ടാവുകയുമായിരുന്നു.

ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഒരു കുട്ടിക്കു കൂടി പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അനീഷിന്റെയും ബിൻസിയുടെയും മകനാണ് അദ്വൈത്. സഹോദരൻ: അർജുൻ.

Post a Comment

0 Comments