LATEST

6/recent/ticker-posts

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

നീലഗിരി: നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗൂഡല്ലൂര്‍ സ്വദേശിയായ രവിയാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗൂഡല്ലൂര്‍ ഓവേലി ആറോട്ടുപാറയില്‍ വൈകിട്ടാണ് സംഭവം. സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു രവി. ഇതിനായി വെള്ളമെത്തിക്കാന്‍ അടുത്തുള്ള കുളത്തിലേക്ക് പോയതിനിടെയാണ് കാട്ടാനയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ രവി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.


Post a Comment

0 Comments