*ഇസ്രായേൽ* ആക്രമണത്തിന് തിരിച്ചടിയായി റാമിയ നഗരത്തിൽ ഇസ്രായേലിന്റെ കവചിത വാഹനം തകർത്തതായി ഹിസ്ബുല്ല അറിയിച്ചു. വെടിനിർത്തൽ കരാർ ലംഘിച്ച് ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്ന നശീകരണ പ്രവർത്തനങ്ങൾക്കുള്ള മറുപടിയാണിതെന്ന് ഹിസ്ബുല്ല പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേലും ലബനാനും തമ്മിലുള്ള വെടിനിർത്തൽ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയതായി കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡേണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ, ഇരുവിഭാഗവും വെടിനിർത്താൻ സമ്മതിച്ചിരുന്നെങ്കിലും ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയാണ്.
അതേസമയം, ലബനാനുമായി ഒരു 'ചരിത്രപരമായ സമാധാനത്തിന്' ശ്രമിക്കുന്നുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അവകാശപ്പെട്ടു. യുനേറ്റഡ് സ്റ്റേറ്റ്സുമായി സഹകരിച്ച് ഇറാനുമേൽ സമ്മർദം തുടരുമെന്ന നിലപാടിലാണ് ഇസ്രായേൽ.
അതുകൊണ്ടുതന്നെ, അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. വെടിനിർത്തൽ പ്രഖ്യാപനം നിലവിലുണ്ടെങ്കിലും ഇസ്രായേൽ പിൻവാങ്ങാൻ തയ്യാറാകാത്തത് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാവുന്നു.
0 Comments