തിരുവനന്തപുരം: കെഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി ഉദ്യോഗസ്ഥര്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ബാങ്ക് ലോക്കറുകള്‍ തുറന്നു പരിശോധിക്കുന്നു. തിരുവനന്തപുരം ആയുര്‍വേദ കോളജിനു സമീപത്തുള്ള എച്ച്ഡിഎഫ്‌സി ബാങ്കിലാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ എത്തി ലോക്കര്‍ തുറന്നു പരിശോധിച്ചത്. കേന്ദ്രസേനയുടെ സുരക്ഷ ഒരുക്കിയാണ് ഇ.ഡി സംഘം എത്തിയത്.
കഴിഞ്ഞ ദിവസം വീണയെ കൊച്ചിയില്‍ വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. മുന്‍പ് പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ റെയ്ഡിന് എത്തിയപ്പോള്‍ ഇ.ഡി. സംഘത്തിനു നേരെ ആക്രമണമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
----------------------------
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ അറിയാൻ *ARAMBRAM NEWS* വാട്സാപ്പ് ചാനലിൽ അംഗമാകൂ.
📌 ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/FsXB2BIMWog0baKyw0dvxN?mode=gi_t
✨ *ഞങ്ങളുടെ സേവനങ്ങൾ:*
✅ വാർത്തകളും വിശേഷങ്ങളും WhatsApp, YouTube, Facebook, Instagram എന്നിവയിൽ പ്രസിദ്ധീകരിക്കുന്നു.
✅ കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ നൽകാനുള്ള അവസരം.
📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📲 wa.me/9656827045
📲 wa.me/9605827045
0 Comments