LATEST

6/recent/ticker-posts

ഹരിത കർമ്മ സേനാംഗങ്ങളെ ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു:

 സംസ്ഥാനത്തെ ഏറ്റവും മികച്ച ഹരിത കർമ്മ സേന അംഗങ്ങളായി ഗ്രീൻ വേംസ് കമ്പനി തെരഞ്ഞെടുത്ത ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങളെ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. അനുമോദന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂപ്പർ സൗദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ഗംഗാധരൻ അധ്യക്ഷനായിരുന്നു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺഷാഹിന റഹ്മത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനവർ സാദത്ത് പുനത്തിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമിനി ദാസൻ, ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ കെ കെ രാധാകൃഷ്ണൻ സൈനുദ്ദീൻ കൊളത്തക്കര ,ഷഹന, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജുനൈദ്, അസിസ്റ്റൻറ് സെക്രട്ടറി ബ്രിജേഷ് കുമാർ, സിഡിഎസ് ചെയർപേഴ്സൺ ഷീജ ബാബു, ജുറൈന തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് സിഡിഎസ് പൊതുസഭയും ചേർന്നു കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് നിന്നും 36000 ടൺ അജൈവമാലിന്യ വസ്തുക്കളാണ് ഗ്രീന്‍ വേംസ് എന്ന കമ്പനി വഴി ഗ്രാമപഞ്ചായത്തിൽ നിന്ന് ശേഖരിക്കപ്പെട്ടത്. ഭരണസമിതിയുടെ ന്കൃത്യമായ ഇടപെടലും മുഴുവൻ വാർഡുകളിൽ നിന്നുള്ള ജനങ്ങളുടെ സഹകരണവും കൊണ്ടാണ് ഈ പദ്ധതി വിജയിപ്പിക്കുവാൻ സാധിക്കുന്നത് ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങളുടെ മാതൃകാപരമായ പ്രവർത്തനമാണ് ഈ അംഗീകാരം ലഭിച്ചതിന് പിന്നിൽ

Post a Comment

0 Comments