ഓമശ്ശേരി: വിദ്യാർത്ഥികളിൽ ചെറുപ്രായം മുതൽ തന്നെ ഭരണസേവന രംഗത്തേക്കുള്ള താൽപര്യവും നേതൃത്വപാടവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് സ്കൂളിൽ "NextGen Civil Service Foundation Programme" ന് തുടക്കമായി. കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ പി.കെ. ഫിറോസ് പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ പ്രിൻസിപ്പൽ സജിൽ കെ. സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ എ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികളുടെ കഴിവ് വിലയിരുത്തുന്നതിനായി നടത്തിയ സെലക്ഷൻ പരീക്ഷയുടെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങളിലായി ആകെ 50 വിദ്യാർത്ഥികളെയാണ് ഫൗണ്ടേഷൻ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുത്തത്. കാറ്റഗറി–1 (ക്ലാസ് 4, 5, 6) ൽ നിന്ന് 25 വിദ്യാർത്ഥികളും, കാറ്റഗറി–2 (ക്ലാസ് 7, 8, 9) ൽ നിന്ന് 25 വിദ്യാർത്ഥികളും ഉൾപ്പെടുന്നതാണ് പുതിയ ബാച്ച്.
ചടങ്ങിൽ വാദിഹുദ മാനേജ്മെൻ്റ് പ്രതിനിധികളായ ഇ.കെ. ഹുസൈൻ ഹാജി (പ്രസിഡന്റ്), നാസർ ഫൈസി കൂടത്തായി (ട്രഷറർ), പി.വി. അബ്ദുറഹിമാൻ മാസ്റ്റർ, പി. മുസ്തഫ മാസ്റ്റർ, എം.ടി. മുഹമ്മദ് മാസ്റ്റർ (വൈസ് പ്രസിഡന്റുമാർ), പി.കെ. മുഹമ്മദ് (വർക്കിംഗ് സെക്രട്ടറി), എ.കെ. മൊയ്തീൻ മുസ്ലിയാർ, പി. മൂസ ഹാജി (ജോയിന്റ് സെക്രട്ടറിമാർ), യു.കെ. ഹുസൈൻ സാഹിബ് (കൺവീനർ, വാദിഹുദ ശരീഅത്ത് കോളേജ്), കെ. ലത്തീഫ് (പി.ടി.എ പ്രസിഡന്റ്), ഷാഹിദ (എം.പി.ടി.എ പ്രസിഡന്റ്), സെക്ഷൻ ഹെഡ്മാർ എന്നിവർ സന്നിഹിതരായി ആശംസകൾ നേർന്നു.
യു.പി. വിഭാഗം എച്ച്.ഒ.ഡി ഷംസുദ്ദീൻ നന്ദി രേഖപ്പെടുത്തി.
ഭാവിയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും സാമൂഹിക ഉത്തരവാദിത്വമുള്ള പൗരന്മാരെയും വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ഫൗണ്ടേഷൻ പദ്ധതി വിദ്യാർത്ഥികൾക്ക് പുതിയ ദിശാബോധവും പ്രചോദനവുമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പി.കെ. ഫിറോസ് എം.എൽ.എ അഭിപ്രായപ്പെട്ടു. സ്കൂളിന്റെ അക്കാദമിക മികവിനൊപ്പം മത്സരപരീക്ഷാ രംഗത്തേക്കുള്ള സുസജ്ജമായ പരിശീലനത്തിനും ഈ സംരംഭം വഴിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
0 Comments